പെരിഞ്ഞിലം നവാസ്‌ വധക്കേസ്‌ പത്ത്‌ പ്രതികള്‍ക്കും ജീവപര്യന്തം

murderതൃശൂര്‍: പെരിഞ്ഞനം കാട്ടൂര്‍ സ്വദേശി നവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക്‌ ജീവപര്യന്തം. ഇരിങ്ങാലക്കുട ജില്ല സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. സിപിഎം മുന്‍ ലോക്കല്‍ സെക്ട്രട്ടറി അടക്കമുള്ള പത്തു പ്രതികള്‍ക്കാണ്‌ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്‌.

പ്രതികളില്‍ നാലുപേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്‌. പ്രതികള്‍ 50,000 രൂപ വീതം പിഴ അടയ്‌ക്കണമെന്നും ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ്‌ കോടതി ഉത്തരവിട്ടു. ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി പി.രാഗിണിയാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ഒന്നാംപ്രതി പുതുക്കാട്‌ സ്വദേശികളായ കല്ലരര്‍ പള്ളിരുത്ത്‌ ചെറുവാള്‍ക്കാരന്‍ റിന്റോ(32), രണ്ടാംപ്രതി കല്ലൂര്‍ അറയ്‌ക്കല്‍ വീട്ടില്‍ സലേഷ്‌(22), മൂന്നാം പ്രതി മാവിന്‍ചുവട്‌ ചിറ്റിയത്ത്‌ ബിദുന്‍(22), നാലാം പ്രതി കല്ലൂര്‍ തെറ്റാട്ട്‌ പൂക്കോളിജിക്‌സണ്‍(31), അഞ്ചാംപ്രതി പെരിഞ്ഞനെ സ്വദേശി നടയ്‌ക്കല്‍ ഉദയകുമാര്‍(45), ആറാംപ്രതി കയ്‌പമംഗലം വഴിയമ്പലത്ത്‌ ചുള്ളിപ്പറമ്പില്‍ ഹബീബ്‌(31), ഏഴാംപ്രതി പെരിഞ്ഞനം വെസ്റ്റ്‌ കിഴക്കേടത്ത്‌ സനീഷ്‌ (29), എട്ടാംപ്രതി പെരിഞ്ഞനം ചക്കരപ്പാടം നെല്ലിപ്പറമ്പത്ത്‌ രാമദാസന്‍(41), പത്താംപ്രതി റഫീഖ്‌ എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചത്‌.

Share news
error: Content is protected !!
Scroll to Top