പാകിസ്ഥാനില്‍ ട്രെയിനില്‍ സ്‌ഫോടനം;മരണം5

2462736066പാകിസ്ഥാന്‍: ക്വാട്ടയില്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ജാഫര്‍ എക്‌സ്പ്രസ് എന്ന പാസഞ്ചര്‍ ട്രെയിനിലെ നാലു ബോഗികളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

റാവല്‍പിണ്ടിയില്‍ നിന്നും ക്വാട്ടയിലേക്ക് പുറപ്പെട്ട ട്രെയിന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദേര മുരാദ് ജമാലി ജില്ലയിലൂടെ കടന്നു പോകവെയാണ് ബോബ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനം നടന്ന ഭാഗത്തു നിന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാവേര്‍ ആക്രമണമാണെന്ന സംശയം ഉണ്ടാക്കിയിരിക്കുന്നത്.

അതെസമയം റെയില്‍വെ ട്രാക്കിലാണ് ബോംബ് വെച്ചതെന്നും സംശയിക്കുന്നുണ്ട്. ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top