യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടം കാനൂര്‍ കാപ്പാട്ടകത്ത് ഒറ്റിയില്‍ അബ്ദുറഹിമാന്‍-സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമിലി(31)നെയാണ് പെരുവഴിയമ്പലത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പ്രവാസിയായ ഷാമില്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച പകല്‍ പതിനൊന്നിന് പരിയാപുരം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

സഹോദരിമാര്‍:ഷമീല, സബീന.

Share news
error: Content is protected !!
Scroll to Top