താനൂര്‍: ഫോണിലൂടെ വിദ്യാര്‍ത്ഥിനിയോട് നിരന്തരം അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. താനൂര്‍ ഒട്ടുംപുറം സ്വദേശി കുഞ്ഞായിന്റെ പുരക്കല്‍ മുഹമ്മദ് ഫാദിലാ(25)ണ് താനൂര്‍ പൊലീസ് പിടിയിലായത്.
മൂന്നു മാസമായി തുടരുന്ന ശല്യം ഏറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിഐ ജസ്റ്റിന്‍ ജോണ്‍, എസ്‌ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച വൈകീട്ട് താനൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
താനൂര്‍ തീരദേശത്ത് വച്ച് നിരന്തരം പൊലീസിന് നേരെ പ്രകോപനം സൃഷ്ടിക്കുന്ന അക്രമി സംഘത്തില്‍പ്പെട്ടയാളാണ് ഫാദില്‍. മുമ്പ് തീദേശത്ത് വച്ച് പൊലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഫാദിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




