പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനു സമീപത്തു കോയംകുളത്ത് റെയിൽവേ ട്രാക്കിനരികിൽ യാത്രക്കാരനെ വീണുമരിച്ച നിലയില്‍ കണ്ടെത്തി.   ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ പോക്കറ്റില്‍ നിന്നു പോലീസ് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍  തമിഴ്നാട്ടിലെ അബ്ദു എന്നാണുള്ളത്. പരപ്പനങ്ങാടിയിലെക്കുള്ള  ടിക്കറ്റും ഉണ്ട്. 55 വയസു പ്രായംതോന്നിക്കും. ട്രെയിനിൽ നിന്നും വീണ് അപകടമുണ്ടായതാകാനാണ് സാധ്യത എന്ന്
പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചച്ചറിയിലേക്ക് മാറ്റി.

Related Articles