ബംഗളൂരുവില്‍നിന്ന് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭം; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബംഗളൂരുവില്‍നിന്ന് പെണ്‍കുട്ടി കളെ കടത്തിക്കൊണ്ടുവന്ന് നഗര ത്തില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ രണ്ടുപേരെ പൊ ലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ട് ഞാലില്‍ സനീഷ് (35), പാലക്കാട് ആല ത്തൂര്‍ പത്തനാപുരം സ്വദേശി ഷമീര്‍ (13) എന്നിവരെയാണ് കസബ സിഐ എന്‍ പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇവര്‍ ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന മഡിവാള സ്വദേശികളായ രണ്ട് യുവതികളെ കോ ടതി മുഖേന ബന്ധുക്കള്‍ക്ക് കൈമാറി. ഇടപാടുകാരായെത്തിയ മൂന്നുപേരെ ലോഡ്ജില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരു ന്നു. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി.

പത്തോളം സ്ത്രീക ളെ ബംഗളൂരുവില്‍നിന്ന് സംഘം കടത്തിക്കൊണ്ടു വന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരു ന്നു. ഇവരില്‍നിന്ന് പിടിച്ചെ ടുത്ത മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കോഴി കോട്ടുള്ള വീട്ടമ്മമാര്‍ ഉള്‍ പ്പെടെയുള്ളവരെ പെണ്‍ വാണിഭത്തിന് ഉപയോഗി ച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇട പാടുകാരില്‍നിന്നും 3000 മുതല്‍ 5000 രൂപവരെയാണ് ഈടാക്കിയി രുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top