വാഹനഗതാഗതം നിരോധിച്ചു

ഇടിമുഴിക്കല്‍ അഗ്രശാല പാറക്കടവ് റോഡില്‍ ഫെബ്രുവരി 25 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇടിമുഴിക്കല്‍ ഭാഗത്തു നിന്ന് പുല്ലിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊളക്കുത്ത് റോഡ് വഴിയോ ചക്കുവളവില്‍ നിന്നും പാറയില്‍ വഴിയോ തിരിഞ്ഞുപോകണം. പുല്ലിപറമ്പുഭാഗത്തുനിന്നും ഇടിമുറിക്കല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുറ്റിപ്പാല പള്ളിക്കു സമീപത്തുള്ള കൂനുല്‍ വളവ് റോഡിലൂടെ കൊളക്കുത്ത് റോഡിലേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മുള്ളമ്പാറ- കോണിക്കല്ല്- ഇരുമ്പുഴി റോഡില്‍ ഫെബ്രുവരി 25 മുതല്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ റോഡില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മഞ്ചേരി പൂക്കോട്ടൂര്‍ റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top