
താനൂര്‍ മുനിസിപ്പാലിറ്റിയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി താനാളൂര്‍-ഒഴൂര്‍-പാണ്ടിമുറ്റം റോഡില്‍ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍, താനാളൂര്‍-ഒഴൂര്‍ റോഡില്‍ സെപ്റ്റംബര്‍ 17 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വൈലത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളച്ചാല്‍-അയ്യായ വഴിയും, തിരൂര്‍-താനാളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തന്‍തെരുവ് വഴിയും, ഒഴൂര്‍ പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടത്താണി പുത്തന്‍തെരുവ് വഴിയും തിരിഞ്ഞ് പോകണമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



