നടനും സംവിധായകനുമായ ഓസ്‌കാര്‍ ജേതാവ് റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു

ഓസ്‌കാര്‍ ജേതാവും നടനും സംവിധായകനും നിര്‍മ്മാതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് (89) അന്തരിച്ചു. ഉട്ടായിലെ പ്രൊവോയിലുള്ള വീട്ടില്‍ ഉറക്കത്തില്‍ റെഡ്‌ഫോര്‍ഡ് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്സ് & കോവന്‍ പിഎംകെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു സിനിമാജീവിതത്തിലെ ഇതിഹാസമായിരുന്നു റെഡ്‌ഫോര്‍ഡ്. 1960 കളിലും 70 കളിലും ‘ബുച്ച് കാസിഡി ആന്‍ഡ് ദി സണ്‍ഡാന്‍സ് കിഡ് ‘ (1969), ‘ദി സ്റ്റിംഗ്’ (1973), ‘ഓള്‍ ദി പ്രസിഡന്റ്‌സ് മെന്‍’ (1976) തുടങ്ങിയ ക്ലാസിക്കുകളിലെ വേഷങ്ങളിലൂടെയാണ് റെഡ്‌ഫോര്‍ഡ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

1981 ല്‍ ‘ഓര്‍ഡിനറി പീപ്പിള്‍’ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബും അദ്ദേഹം നേടി. പിന്നീട് സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും അതിന്റെ വാര്‍ഷിക ചലച്ചിത്രമേളയും സ്ഥാപിച്ചു, ഇത് തലമുറകളായി സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു ലോഞ്ച്പാഡായി മാറി.

സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ നിരവധി ലൈഫ് ടൈം അച്ചീവ്‌മെന്റ് ബഹുമതികള്‍ നല്‍കി അംഗീകരിച്ചു. 2002-ല്‍ പ്രത്യേക അക്കാദമി ഓണററി അവാര്‍ഡ്, 1994-ല്‍ ഗോള്‍ഡന്‍ ഗ്ലോബിന്റെ സെസില്‍ ബി. ഡെമില്‍ അവാര്‍ഡ്, 2016-ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എന്നിവ അവയില്‍ ചിലതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top