നവംബര്‍ ഒന്ന് മുതല്‍ കൊണ്ടോട്ടി നഗരത്തില്‍ നടപ്പില്‍ വരുത്തുന്ന ട്രാഫിക്ക് പരിഷ്‌കരണങ്ങള്‍ വിലയിരുത്തി. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹ്റാബി യുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ഹാളില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു.
ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ഭാഗത്ത് നിന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ പഴയങ്ങാടി-പോലീസ് സ്റ്റേഷന്‍ വഴി പഴയ ബസ് സ്റ്റാന്റിലൂടെ പോവണം. രാമനാട്ടുക്കര, യൂണിവേഴ്സിറ്റി, തുടങ്ങി പടിഞ്ഞാറ് ഭാഗത്തുനിന്നും വരുന്ന മിനി ബസുകള്‍ ബൈപ്പാസ് വഴി ബസ് സ്റ്റാന്റിലേക്ക് കയറേണ്ടതും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ ബസുകളും ബൈപ്പാസ് വഴി ബസ് സ്റ്റാന്റില്‍ കയറേണ്ടതുമാണ്. (പഴയ സ്ഥിതി തുടരുക).
മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍ നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള എല്ലാ ബസുകളും ബൈപ്പാസ് വഴി ബസ് സ്റ്റാന്റില്‍ കയറി പോവണം (നിലവിലെ സ്ഥിതി തുടരുക). അരീക്കോട് ഭാഗത്തു നിന്നും വരുന്ന ബസുകള്‍ കുറുപ്പത്ത് ജംഗ്ഷന്‍വഴി ബൈപ്പാസ് റോഡിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതും മറ്റു എല്ലാ വാഹനങ്ങളും കുറുപ്പത്ത് ജംഗ്ഷന്‍വഴി ബൈപ്പാസ് റോഡിലൂടെ പോവണം .
പ്രധാന റോഡില്‍ (പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ റോഡ്) കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത്ത് ജംഗ്ഷന്‍ വരെ മലപ്പുറം, മഞ്ചരി ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഈ ഭാഗത്തേക്ക് പൂര്‍ണ്ണമായും വണ്‍വേ സംവിധാനം നിലവില്‍ വരും. തങ്ങള്‍സ് റോഡിലെ ജനതാബസാര്‍ ജംഗ്ഷന്‍ മുതല്‍ മുത്തളം വരെ പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഈ ഭാഗത്തേക്ക് പൂര്‍ണ്ണമായും വണ്‍വേ സംവിധാനം നിലവില്‍ വരും.
തങ്ങള്‍സ് റോഡില്‍ സ്റ്റാര്‍ ജംഗ്ഷന്‍ മുതല്‍ മെയില്‍ റോഡ് (എ.ഇ.ഒ ഓഫീസ്) വരെ നിലവിലുള്ള വണ്‍വേ സംവിധാനം കര്‍ശനമായി തുടരും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയായിരിക്കും ട്രാഫിക് നിയന്ത്രണങ്ങള്‍ ബാധകമാവുക.
ടൗണിലെ പ്രധാന ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിംഗ് പൂര്‍ണ്ണമായും
ഒഴിവാക്കും. അത്യാവശ്യങ്ങള്‍ക്കായി നിര്‍ത്തുന്ന വാഹനങ്ങള്‍ അര
മണിക്കൂറിലധികം സമയം പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. നിയമ ലംഘനം
നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമുള്ള സമയങ്ങളില്‍ റോഡ് സൈഡില്‍ വാഹനങ്ങള്‍ നിര്‍ത്തി കച്ചവട
സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും നിരോധിക്കും.
എന്‍.എച്ച് റോഡില്‍ കൊണ്ടോട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് മുതല്‍ എം.ഡി.സി ബാങ്ക് വരെയുള്ള എല്ലാ അനധികൃത പാര്‍ക്കിംഗുകളും ഒഴിവാക്കാനും ടൗണിലെ പാര്‍ക്കിങ്ങിന് സ്വകാര്യ ഭൂമികള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു.
നഗരത്തില്‍ ആവശ്യമായ സൈന്‍/മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ആയതിന് ആവശ്യമായ ബോര്‍ഡുകളുടെ തരം, സൈസ്, എണ്ണം തുടങ്ങിയവ കണക്കാക്കുന്നതിനായി ട്രാഫിക് പൊലീസ്, എം.വി.ഐ, പി.ഡിബ്ലിയു.ഡി,
നഗരസഭാ ഓവര്‍സീയര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തുകയും വിവരങ്ങള്‍ രണ്ട് ദിവസത്തിനകം നഗരസഭാ സെക്രട്ടറിക്ക് കൈമാറുകയും ചെയ്യും. കച്ചവടക്കാര്‍ അനധികൃതമായി ഇറക്കിക്കെട്ടിയത് അടിയന്തിരമായിbഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു. ആയത് രണ്ടു ദിവസത്തിനകം നോട്ടീസ് നല്‍കുന്നതിനും ഒരാഴ്ച്ചക്കം പൊളിച്ചു മാറ്റാത്ത കച്ചവടക്കാര്‍ക്കെതിരെ പിഴ ചുമത്തുന്നതിന് വേണ്ട നടപടിയെടുക്കുന്നതിനും തീരുമാനമായി. ഇതിനായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഗരസഭാ അസി.എഞ്ചിനീയര്‍, സി.സി.എം എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
ഖാസിയാരകം ചീനിക്കല്‍ തോടിന് മുകളിലും പോസ്റ്റോഫീസ് ബൈപ്പാസ് ആലുങ്ങല്‍ ഇടവഴിയും സ്ലാബ് നിര്‍മ്മിച്ച് കാല്‍ നട യാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കുമുള്ള ലിങ്ക് റോഡ് നിര്‍മ്മിക്കണമെന്ന യോഗം അഭിപ്രായപ്പെട്ടു. നിലവിലുള്ള വണ്‍വേ സംവിധാനം കര്‍ശനമായി തുടരുന്നതാണ്.
അനുമതിയോടു കൂടി നിര്‍മ്മിച്ച കെട്ടിടത്തില്‍ നിന്നും ഷെഡ് കെട്ടി പുറത്തേക്ക് ഇറക്കി വെച്ച് നടത്തുന്ന മുഴുവന്‍ കച്ചവടങ്ങളും ഒഴിവാക്കണം. ട്രാഫിക് പരിഷ്‌ക്കരണം ഇംപ്ലിമെന്റിംഗ് കമ്മിറ്റി കണ്‍വീനറായി നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാനായ എ. മുഹിയുദ്ധീന്‍ അലിയെ ചുമതലപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




