
മലപ്പുറം: ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതല്‍ സംവദിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വേദികള്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് മന്ത്രിയുടെ സന്ദര്‍ശനം. നവംബര്‍ 27 മുതല്‍ 30 വരെയാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്.
നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ട്, എടപ്പാള്‍ സഫാരി പാര്‍ക്ക്, തിരൂര്‍ ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം, പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ സ്റ്റേഡിയം, കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ സ്റ്റേജ് ഓഡിറ്റോറിയം, കൊണ്ടോട്ടി കുട്ടന്‍കാവില്‍ സ്റ്റേഡിയം, മഞ്ചേരി ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ട്, എടക്കര ഗൈഡന്‍സ് സ്‌കൂളിന് സമീപത്തെ മുണ്ട ഗ്രൗണ്ട്, വണ്ടൂര്‍ ബി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് ഗ്രൗണ്ട്, ചങ്കുവെട്ടി വിരാട് ഹോട്ടല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, വേങ്ങര സബാഹ് സ്‌ക്വയര്‍, മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട്, പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ട്, മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ഇതില്‍ കൊണ്ടോട്ടിയിലെ നവകേരള സദസ്സ് വേദി ജി.വി.എച്ച് എസ് മേലങ്ങാടിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
വിവിധയിടങ്ങളില്‍ പി. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജന്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, മണ്ഡലം, പഞ്ചായത്തുതല സംഘാടക സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




