ഗതാഗതം നിരോധിച്ചു

തിരൂര്‍- ചമ്രവട്ടം റോഡില്‍ ചമ്രവട്ടം പാലം ജങ്ഷനില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ ബി.പി അങ്ങാടി- കുറ്റിപ്പുറം റോഡ് വഴി പോകണം.

ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപന പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍, ഒഴൂര്‍ പാണ്ടിമുറ്റം പി.ഡബ്ല്യൂ.ഡി റോഡില്‍ ജനുവരി ഒന്ന് മുതല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. താനാളൂര്‍ നിന്നും ചെമ്മാട് പോവേണ്ടവര്‍ വെള്ളച്ചാല്‍ തെയ്യലിങ്ങല്‍ വഴിയും പാണ്ടിമുറ്റത്ത് നിന്നും താനാളൂര്‍ പോവേണ്ടവര്‍ തെയ്യലിങ്ങല്‍ വെള്ളച്ചാല്‍ വഴിയും തിരിഞ്ഞ് പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top