
സമ്മതിദായക പ്രതിജ്ഞ
ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
അഖിലേന്ത്യാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് വെങ്കലം
വിജയവാഡ കെ.എൽ. സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർസർവകലാശാലാ പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പായ കാലിക്കറ്റ് സർവകലാശാലാ ടീം
മുതലാളിത്ത ഭീകരത മനുഷ്യനൻമയുടെ വേരറുക്കും: ഡോ. മധുമിതാ ദാസ്
മുതലാളിത്ത വ്യവസ്ഥ പിറവിയെടുത്ത നാൾ മുതൽ മനുഷ്യനൻമയെ നേരിടുകയും പ്രകൃതിസമ്പത്തിനെ നശിപ്പിക്കുകയുമാണെന്ന് ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി അധ്യാപിക ഡോ. മധുമിതാ ദാസ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ബി.ആർ. അംബേദ്കർ ചെയർ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്ന അവർ. ദക്ഷിണേഷ്യയിലും കാനഡയിലും മുതലാളിത്തം നശിപ്പിച്ച തദ്ദേശീയ സംസ്കാരത്തെക്കുറിച്ചാണ് ഡോ. മധുമിത പ്രഭാഷണം നടത്തിയത്. ഇന്ത്യയിലെ വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ഗോത്രസംസ്കാരങ്ങൾക്ക് ഉണങ്ങാത്ത മുറിവുകളാണ് കോളനിവത്കരണകാലത്തെ മുതലാളിത്തം വരുത്തി വച്ചത്. ഇതു സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും സാധാരണ ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ടെ
കേരള – മലയാള പഠനവകുപ്പിൽ പ്രസംഗ മത്സരം
ശാസ്ത്രയാൻ ഓപ്പൺ ഹൗസ് 2025 – 2026-ന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ കേരള – മലയാള പഠനവകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവർ രജിസ്ട്രേഷനായി ബന്ധപ്പെടുക (ഫോൺ) : 9048650514, 9645278944.
ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 30-ന്
കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 30-ന് നടക്കും. ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. ഗ്രാഫിക് ഡിസൈനിങ്, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പ്രായോഗിക ക്ലാസുകളും എ.ഐ. അധിഷ്ഠിത പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് കോഴ്സ്. പ്രോജക്ടും ഇന്റേൺ ഷിപ്പുമുണ്ടാകും. താത്പര്യമുള്ളവർ രാവിലെ 10 മണിക്ക് മതിയായ രേഖകൾ സഹിതം സർവകലാശാലാ ഇ.എം.എം.ആർ.സി.യിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. (CBCSS PG – 2019 സ്‌കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 21 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. ( 2009 സ്‌കീം – 2014 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 09 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഒന്നാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ( 2025 പ്രവേശനം – റഗുലർ / പ്രൈവറ്റ് ) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 02 വരെയും 200 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 23 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



