Section

malabari-logo-mobile

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത തടസ്സം

HIGHLIGHTS : Traffic is blocked due to fallen trees at Thamarassery Pass

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത തടസ്സം. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മരം വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഫയര്‍ഫോഴ്‌സ് പ്രദേശത്തേക്ക് പുറപ്പെട്ടു. ചിരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തുണ്ട്.

sameeksha-malabarinews

ഗതാഗതം മുടങ്ങിയതിനാല്‍ ചുരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!