സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാര്‍ത്ഥി ക്ലാസില്‍; ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് കള്ള് ക്ലാസിലാകെ ഒഴുകി

ഇടുക്കി: നെടുങ്കണ്ടത്ത് കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി. ഇടുക്കി, നെടുങ്കണ്ടത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. കുപ്പിയില്‍ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതിനെ തുടര്‍ന്ന് കള്ള് ക്ലാസിലാകെ ഒഴുകി. വിദ്യാര്‍ത്ഥികളുടെ യൂണിഫോമിലും തെറിച്ചു.

വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചു. കള്ളിന്റെ വിവരം സ്‌കൂളിലറിഞ്ഞെന്ന് മനസ്സിലായതോടെ കുട്ടി വീട്ടിലേക്ക് മുങ്ങി. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ അധ്യാപകര്‍ ആശങ്കയിലായി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകര്‍ വീട്ടിലെത്തി.

എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി. നേരത്തെയും കുട്ടി വീടിന്റെ മുകളില്‍ കള്ള് നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാത്രം പൊട്ടി താഴെ വീണപ്പോഴാണ് അന്ന് സംഭവം മറ്റുള്ളവര്‍ അറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top