തിരൂരങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചെമ്മാട് മൂന്നിയൂര്‍ സ്വദേശികളായ റാഷിദ്(20),ഇര്‍ഷാദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരൂരങ്ങാടി ചെറുമുക്ക് റൂട്ടില്‍ അപകടം സംഭവിച്ചത്. രോഗിയുമായി പോവുകയായിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




