വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ കുത്തിക്കൊന്ന് യുവതി പോലീസില്‍ കീഴടങ്ങി

ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ യുവതി ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് യുവതി പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി രതീഷ് കുമാര്‍ (35) നെയാണ് മണവാളക്കുറിച്ചി സ്വദേശി  ഷീബ (37) കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഷീബയുടെ അറസ്റ്റ് രേഖപ്പെടുത്തി.

രതീഷിന്റെ ശരീരത്തില്‍ 30 തവണ കുത്തേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആരല്‍വായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനാണ് രതീഷ്. തന്റെ പിറന്നാള്‍ ദിവസമാണെന്നും അവസാനമായി താന്‍ ഉണ്ടാക്കിയ പായസം കഴിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ആശുപത്രിയിലെത്തിയത്. സ്വകാര്യ പോളിടെക്നിക് കോളേജില്‍ അധ്യാപികയായ ഇവര്‍ രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2009 ല്‍ വിവാഹിതരായ ഇവര്‍ 2019ല്‍ നിയമപരമായി വിവാഹമോചിതയായി.

2013ല്‍ ഇഎസ്‌ഐ ആശുപത്രിയിലെത്തിയപ്പോഴാണ് ഷീബ രതീഷിനെ പരിചയപ്പെടുന്നത്. ഷീബയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയിരുന്ന രതീഷ് എന്നാല്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി. ഷീബയോട് സംസാരിക്കാന്‍ പോലും രതീഷ് തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top