Section

malabari-logo-mobile

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലി; ബോട്ടുകള്‍ തകര്‍ന്നു; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം

HIGHLIGHTS : Cyclone in Kozhikode Vellayil Harbour; Boats were wrecked; Heavy damage in various parts of the state

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനോട് ചേര്‍ന്ന് കടലില്‍ ചുഴലി. നാല് ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകള്‍ഭാഗം പൂര്‍ണമായും കാറ്റില്‍ പറന്നുപോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങള്‍ വീണു. രണ്ട് വീടുകള്‍ തകര്‍ന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സുധീഷിന്റെ വീടും സഹോദരന്‍ മണികണ്ഠന്റെ വീടുമാണ് തകര്‍ന്നത്. ഒരാള്‍ക്ക് പരുക്കേറ്റു.

sameeksha-malabarinews

തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേര്‍പ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ചേര്‍പ്പില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!