കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം

നിലമ്പൂർ ടൗൺ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ അരികുചാൽ പ്രവൃത്തി നടക്കുന്നതിനാൽ  ജനുവരി 29മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തി. കെ.എൻ.ജി റോഡിൽ നിന്നും ചെട്ടിയങ്ങാടി വി.കെ റോഡിലേക്കും കോവിലകം റോഡിലേക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

കോവിലകം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഹോസ്പിറ്റൽ റോഡ് വഴി പ്രവേശിക്കാം. വി.കെ. റോഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസ് വഴിയും ബസ് സ്റ്റാന്റ് റോഡ് വഴിയും പ്രവേശിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top