കളിയാട്ടം, ഗതാഗത നിയന്ത്രണവും നിർദേശങ്ങളും

HIGHLIGHTS : kaliyattam ,traffic control and instructions

cite

തിരൂരങ്ങാടി:കളിയാട്ടം,
ഗതാഗത നിയന്ത്രണവും നിർദേശങ്ങളും
1) കോഴിക്കോട് ഭാഗത്തുനിന്നും വന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും വെളിമുക്ക് എന്ന സ്ഥലത്തുനിന്നും ഹൈവേ റോഡിലൂടെ കയറി വി കെ പടി വഴി – മമ്പുറം – തിരൂരങ്ങാടി- കക്കാട് വഴി തൃശ്ശൂർ ഭാഗത്തേക്കും

2) തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കക്കാട് ജംഗ്ഷനിൽ നിന്നും തിരൂരങ്ങാടി മമ്പുറം വികെ പടി വഴി നാഷണൽ ഹൈവേയിൽ എത്തിച്ചേർന്ന് കോഴിക്കോട് ഭാഗത്തേക്കും,.

3) കാലിക്കറ്റ് എയർപോർട്ടിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളപ്പുറം ജംഗ്ഷനിൽ വന്ന് പനംമ്പുഴ റോഡ് വഴി കൂരിയാട്- കക്കാട് വഴി തൃശ്ശൂർ ഭാഗത്തേക്കും

4) തൃശ്ശൂർ ഭാഗത്തുനിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ കക്കാട് ജംഗ്ഷനിൽ നിന്നും ചെമ്മാട് പരപ്പനങ്ങാടി റോഡിലേക്ക് തിരിഞ്ഞ് മമ്പുറം – വികെ പടി – കൊളപ്പുറം വഴിയും പോവേണ്ടതാണ്.

5) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ കാരിയാട് പാലം മുതല്‍ തലപ്പാറ വരെ വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതുമാണ്

6) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ ആലിന്‍ചുവട് മുതല്‍ തലപ്പാറ വരെയുള്ള വാഹന ഗതാഗതവും റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതുമാണ്

7) 30.05.2025 തീയ്യതി രാവിലെ 07.00 മണി മുതല്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ള സര്‍വ്വീസ് റോഡുകള്‍ വാഹനഗതാഗതത്തിന് അനുവദിക്കുന്നതല്ല

8) ഉല്‍സവത്തിന് വരുന്ന വാഹനങ്ങള്‍ വെളിമുക്ക് മുതല്‍ വലിയപറമ്പ് വരെയുള്ല കോഴിക്കോട് തൃശ്ശൂര്‍ ഹൈവേയുടെ കിഴക്കു ഭാഗം ഹൈവേയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!