നേന്ത്രപ്പഴം പുട്ട്

HIGHLIGHTS : Banana putt

cite

ചേരുവകള്‍

പുട്ട് പൊടി – 2 കപ്പ്
തേങ്ങ – 1 കപ്പ്
ഉപ്പ് – 1 സ്പൂണ്‍
നേന്ത്രപ്പഴം -1 എണ്ണം

തയ്യാറാക്കുന്ന വിധം:-

ഒരു പാത്രത്തിലേയ്ക്ക് പുട്ട് പൊടി ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പുട്ടുകുറ്റിയിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടി ചേര്‍ക്കുന്നതിന് മുമ്പായിട്ട് ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള നേന്ത്രപ്പഴവും ചേര്‍ത്തു കൊടുത്തതിന് ശേഷം അതിനു മുകളിലോട്ട് പുട്ടുപൊടി ചേര്‍ത്ത് കൊടുക്കുക. തുടര്‍ന്ന് വീണ്ടും അതിനു മുകളിലായിട്ട് നേന്ത്രപ്പഴം ചേര്‍ത്തതിന് ശേഷം തേങ്ങയും ചേര്‍ത്ത് നന്നായിട്ട് ഒന്ന് ആവിയില്‍ വേവിച്ചെടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!