വിതരണക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ വ്യാപാരികള്‍ സൂചന പണിമുടക്ക് നടത്തി

പരപ്പനങ്ങാടി: 25 വര്‍ഷത്തിലധിക മായി കണ്ണന്‍ ദേവന്‍ ഉത്പന്നങ്ങള്‍ വിതരണം നടത്തി വരുന്ന
കേരളത്തിലെ 60 ലധികം വിതരണക്കാരെ പിരിച്ചു വിട്ട കമ്പനി നടപടിയില്‍ പ്രതിഷേധിച്ച് ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിതരണ വ്യാപാരികള്‍ സൂചനാ പണിമുടക്ക് നടത്തി.

കണ്ണന്‍ ദേവന്‍ വിതരണക്കാര്‍ ഏകദേശം മൂന്നു മാസത്തോളമായി കമ്പനിയുടെ വ്യാപാരി ദ്രോഹ നടപടിക്കെതിരെ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിതരണവ്യാപാരികളും സൂചനാ പണിമുടക്കും അതൊടനുബന്ധിച്ച് കേരളം മുഴുവന്‍ നില്‍പ്പു സമരവും നടത്തിയത്.

സമരത്തിന്റെ ഭാഗമായി എകെഡിഎ ചെമ്മാട് യൂണിറ്റിന് കീഴില്‍ പരപ്പനങ്ങാടിയില്‍ നടന്ന പരിപാടിയില്‍, എകെഡിഎ ജില്ലാ സെക്രട്ടറി യൂനുസ് അദ്ധ്യക്ഷത വഹിച്ചു, പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.വി. മുഹമ്മദലി, ഉല്‍ഘാടനം ചെയ്തു, യൂണിറ്റ് സെക്രട്ടറി വിനോദ് എ.വി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് മുജീബ് ദില്‍ദാര്‍ ,റഫീഖ് ബോംബേ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു എകെഡിഎ.യൂണിറ്റ് പ്രസിഡണ്ട് ഷബീറലി സഫ ,വൈസ് പ്രസി: സൈതലവി, മുസ്തഫ തടത്തില്‍, റാഫി എന്നിവര്‍ പങ്കെടുത്തു

 

 

Share news
error: Content is protected !!
Scroll to Top