Section

malabari-logo-mobile

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

HIGHLIGHTS : Aisha Sultana granted anticipatory bail

കൊച്ചി:രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം.കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഐഷ സുല്‍ത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദ്വീപിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് തവണയാണ് ലക്ഷദ്വീപിലെത്തിയ ഐഷ സുല്‍ത്താനയെ രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്.

sameeksha-malabarinews

ചാനല്‍ചര്‍ച്ചയില്‍ നേരത്തെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീവകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!