തുരൂരങ്ങാടി: വയനാട് മരം കൊള്ള സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി, പരപ്പനങ്ങാടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി.
സംസ്ഥാന വ്യാപകമായി യുഡിഎഫ് ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായിരുന്നു ധര്‍ണ.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ യുഡിഎഫ് ചെയര്‍മാന്‍ കെ പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
സി.ടി നാസര്‍ ,വി.പി കോയ ഹാജി, കെ.കെ നഹ,പി.ഒ സലാം,
സൈതലവി കടവത്ത്,മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍, പി.പി ഷാഹുല്‍ ഹമീദ്, സുധീഷ് പാലശ്ശേരി, കെ.മുസ്തഫ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് മുനിസിപ്പല്‍ കണ്‍വീനര്‍ സി.അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും
കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.




