സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തിലെ വലിയ തെറ്റ് രമേശ് ചെന്നിത്തലയുടെ കുമ്പസാരം

തിരുവനന്തപുരം ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിനെ നിയമി
ച്ചതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. സെന്‍കുമാറിനെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുക്കുമ്പോളാണ് ഡിജിപിയായി നിയമിച്ചത്. ഒരു മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെയെന്ന് കരുതിയാണ് ഈ തീരുമാനമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ചെന്നിത്തല ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണന്ന് ആരോപിച്ച് സെന്‍കുമാറും രംഗത്തെത്തി.

നേരത്തെ സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ ട്രൈബ്യൂണല്‍ വിധിയില്‍ കേരളനിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ യുഡിഎഫ് പിണറായിക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് നടത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •