HIGHLIGHTS : Town Radio inaugurated
പരപ്പനങ്ങാടി: ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക കൂട്ടായ്മയുടെ സഹായത്തോടെ സ്ഥാപിച്ച സൗണ്ട് സിസ്റ്റം പൂര്‍വ്വ അധ്യാപകര്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് മന്‍സൂര്‍ കെ പി , എസ് എം സി ചെയര്‍മാന്‍ ജംഷീര്‍ കറുത്താമാക്കത്ത് , എച്ച് എം ബോബന്‍ വി, ഡിവിഷന്‍ കൗണ്‍സിലര്‍ ബേബി അച്യുതന്‍, നെടുവ ഹെല്‍ത്ത് സെന്റര്‍ എച്ച് ഐ ശ്രീ അനൂപ് വി, മുജാഹിദ് പനക്കല്‍ പൂര്‍വ്വ അധ്യാപകരായ നാസര്‍ മാഷ് , അലവിക്കുട്ടി മാഷ് ,രമേശന്‍ മാഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
രക്ഷിതാക്കള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അറ്റ്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹെര്‍ഡില്‍സില്‍ ഗോള്‍ഡ് മെഡല്‍ നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹര്‍ഷിദ് സി. പി. യെ ആദരിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു