കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; നിലമ്പൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ സ്വദേശി റിഫയാണ് മരിച്ചത്. കുറ്റിപ്പുറം വളാഞ്ചേരി ദേശീയപാതയില്‍ കുറ്റിപ്പുറം താലുക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് ഇന്ന് കാലത്താണ് അപകടം സംഭവിച്ചത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റിഫയും സുഹൃത്തും. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടന്‍ റിഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top