തക്കാളിക്ക് മാര്‍ക്കറ്റില്‍ വില കുറഞ്ഞസമയമാണിപ്പോള്‍.അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി സൂക്ഷിക്കാവുന്ന ഒന്നാണ് തക്കാളി ജാം.
ആവശ്യമുള്ള ചേരുവകള്‍:-
തക്കാളി – 1കിലോ
പഞ്ചസാര -1കിലോ
നാരങ്ങ – 3
തയ്യാറാക്കുന്ന വിധം:-
തക്കാളി കഴുകി കുരുകളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക. ആവശ്യത്തിന് കുറച്ച് വെള്ളമൊഴിച്ച് ഈ കഷ്ണങ്ങള്‍ വേവിച്ചെടുക്കുക. വേണമെങ്കില്‍ തൊലി ഈ സമയം ഒഴിവാക്കാം.തക്കളായിലെ വെള്ളം വറ്റിതുടങ്ങുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും നാരങ്ങ പിഴിഞ്ഞെടുത്തനീരും ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക(പഞ്ചസാരയുടെ അളവ് നിങ്ങളുടെ മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം).കുറുകി വരുമ്പോള്‍ കാല്‍ ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്, ഗ്രാമ്പു, കറുവ പട്ട എന്നിവ രുചി ഇഷ്ടമാണെങ്കില്‍ ചേര്‍ത്ത് ഇളക്കാം.ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. മറ്റ് രാസപദാര്‍ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ ജാം ഏറെ ഗുണകരവുമാണ്.




