സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല;7 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല. ഏഴുപേര്‍ രോഗമുക്തരായി. കോട്ടയത്ത് ആറുപേരും ഇടുക്കിയില്‍ ഒരാളുമാണ് രോഗമുക്തരായത്. 30 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 14670 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 268 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 58 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറു ജില്ലതളില്‍ മാത്രമാണ് രോഗികളുള്ളത്. നാളെ വിദേശത്തുനിന്ന് രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി സംസ്ഥാനത്തെത്തുക. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കരിപ്പൂരേക്കുമാണ് വിമാനങ്ങള്‍ എത്തുക. വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്ഡ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top