മണ്ണില്‍ പൊന്ന് വിളയിച്ച് സുശീല

വള്ളിക്കുന്ന്: കൃഷിയില്‍ നൂറുമേനി വിളവെടുത്ത് വള്ളിക്കുന്ന് സ്വദേശി സുശീല. റോബസ്റ്റ് വാഴ, പയര്‍, വെള്ളരി, ചീര, ചുരങ്ങ എന്നിവയാണ് സുശില മണ്ണട്ടാമ്പാറയിലെ പാടത്തെ 35 സെന്റില്‍ വിളിയിച്ച് വിജയം നേടിയിരിക്കുന്നത്. ലോക് ഡൗണില്‍ പുറത്ത് പോകാന്‍ കഴിയാതായതോടെ ഒഴിവ് സമയങ്ങള്‍ പൂര്‍ണമായു കൃഷിക്കായി മാറ്റിവെക്കുകയായിരുന്നെന്ന് സുശീല പറയുന്നു.

വിഷമില്ലാത്ത തീര്‍ത്തും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച തന്റെ പച്ചക്കറികള്‍ അയല്‍ക്കാര്‍ക്ക് സൗജന്യമായും സമീപത്തെ കടകളില്‍ എത്തിച്ച് ചെറിയ വരുമാനം കണ്ടെത്താനും കഴിഞ്ഞത് ഏറെ സന്തോഷം നല്‍ക്കുന്നതായും ഇവര്‍ പറഞ്ഞു.

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തില്‍ നല്ല കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ഭര്‍ത്താവിന്റെ പിതാവ് കോട്ടയില്‍ എടപ്പരുത്തി വേലായുധന്റെ നിര്‍ദേശങ്ങളും ഭര്‍ത്താവ് ബാബുവിന്റെയും സഹോദരന്‍മാരുടെ മക്കളായ തേജസ്, അഭിനവ്, ശ്രയസ്, അമൃത, അധമ്യ എന്നിവരുടെ പരിചരണവും, സഹായവും തന്റെ കൃഷിയുടെ വിജയത്തിന് കാരണമെന്നും സുശീല പറയുന്നു.

വിളവെടുപ്പിന് തുക്കം കുറിക്കാനെത്തിയത് വള്ളിക്കുന്ന് ഗ്രമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിീങ്ങ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മലും, വാര്‍ഡ് മെമ്പര്‍ സുഹറ ചോളക്കകത്തുമായിരുന്നു.

ലോകം കൊറോണയെന്ന മഹാമാരിയില്‍ അകപ്പെട്ട് നില്‍ക്കുമ്പോഴും നാളെയിലേക്കുള്ള അതിജീവിമയാണ് സുശീല തന്റെ കൃഷിയെ കാണുന്നത്.

Share news
error: Content is protected !!
Scroll to Top