തിരൂരങ്ങാടി : ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നല്‍കി വിജയകരമായി സമാപിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഒ. ഷൗക്കത്തലി നിര്‍വ്വഹിച്ചു. പരിപാടിയില്‍ പഠനപരവും വ്യക്തിപരവുമായ വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ ക്ലാസ്സുകളും ശില്പശാലകളും നടന്നു.
പ്രമുഖ കൗണ്‍സിലര്‍മാര്‍ നയിച്ച അവബോധ ക്ലാസ്സുകളും സംവാദങ്ങളും വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച പരിപാടിയായെന്ന് അധ്യാപകര്‍ വിലയിരുത്തി.സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍ ഇ.എം. സൗദ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.സാലിം, കെ.വി. സാബിറ ,മുനീര്‍ താനാളൂര്‍, പി.പി. ഫൈസല്‍ അലി ആശംസകള്‍ നേര്‍ന്നു. വിവിധ സെഷനുകളിലായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി. ഇസ്മായില്‍,ടി.സി. അബ്ദു നാസര്‍, പി. ജാഫര്‍, പി.വി. ഹുസൈന്‍ ക്ലാസ്സെടുത്തു. വിദ്യാലയത്തിലെ സയന്‍സ്, കൊമേഴ്‌സ് ഹുമാനിറ്റീസ് വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുത്തു




