37 തവണ രക്തദാനം നല്‍കിയ നൗഫല്‍ ഇല്ലിയനെ ആദരിച്ച് മുളക്കൂട്ടം പെരുമഴയാത്ര ടീം

പരപ്പനങ്ങാടി: അന്താരാഷ്ട്ര രക്ത ദാന ദിനത്തില്‍ 37 തവണ രക്തദാനം നല്‍കിയ മുന്‍ കൗണ്‍സിലറും, സാമൂഹ്യ പ്രവര്‍ത്തനും, ഇഷ ഗോള്‍ഡ്& ഡയമണ്ട് മാനേജിംഗ് പാട്ട്ണറുമായ നൗഫല്‍ ഇല്ലിയന് മുളക്കൂട്ടം പെരുമഴയാത്ര ടീം ആദരവ് നല്‍കി.

44 വയസ്സിനിടയില്‍ 37 പേര്‍ക്കാണ് ഇദേഹം രക്തദാനം നല്‍കിയത്. കക്കാടംപൊയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുളക്കൂട്ടം പെരുമഴ ടീംസ് . ഷമീം കെ പി, സൈഫുന്നിസ്ല, കുട്ടേട്ടന്‍ ത്രിവേണി ,ബിനു കുട്ടേട്ടന്‍, കമറുദ്ദീന്‍, ബുഷൈറ, പ്രദീപ് കുമാര്‍, സുവിജ, ഷെമീര്‍, സജ്‌ന, തസ്‌ന നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരവ് നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top