Section

malabari-logo-mobile

മലപ്പുറത്ത് 15 പേര്‍ കൂടി കോവിഡ് വിമുക്തരായി: പരപ്പനങ്ങാടി സ്വദേശി മുന്ന് വയസ്സുകാരി മുതല്‍ 60കാരനായ മഞ്ചേരി സ്വദേശി വരെ

HIGHLIGHTS : മഞ്ചേരി: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്ത...

മഞ്ചേരി: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. മെയ് നാലിന് രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 വയസുകാരന്‍, മെയ് 18 ന് രോഗബാധിതനായി ചികിത്സയിലായ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 വയസുകാരന്‍, മെയ് 27 ന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിനി മൂന്ന് വയസുകാരി, മെയ് 29 ന് വൈറസ് ബാധ സ്ഥിരീകരിച്ച എടവണ്ണ പത്തപ്പിരിയം സ്വദേശി 25 വയസുകാരന്‍, മെയ് 31 ന് ചികിത്സയിലായ ഊരകം പുത്തന്‍പീടിക സ്വദേശി 39 വയസുകാരന്‍, ജൂണ്‍ മൂന്നിന് ചികിത്സയിലായ പൊന്നാനി എഴുവന്തുരുത്തി സ്വദേശിനി 26 വയസുകാരി, ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായവരായ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍, കല്‍പകഞ്ചേരി സ്വദേശി 36 വയസുകാരന്‍, ആനക്കയം പാണായി സ്വദേശി 27 വയസുകാരന്‍, മഞ്ചേരി മാരിയാട് സ്വദേശി 33 വയസുകാരന്‍, പൊന്മള ചാപ്പനങ്ങാടി സ്വദേശി 32 വയസുകാരന്‍, കുറുവ പാങ്ങ് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ ആറിന് രോഗബാധിതരായി ചികിത്സയിലായ എടപ്പാളിലെ നാടോടിയായ 80 വയസുകാരന്‍, എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി 35 വയസുകാരന്‍, പാലക്കാട് പട്ടാമ്പി സ്വദേശിയായ 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

രോഗം ഭേദമായ 13 പേര്‍ വീടുകളിലേക്ക് മടങ്ങി. 11 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രണ്ട് പേര്‍ കാളികാവ് സഫ ആശുപത്രിയില്‍ നിന്നുമാണ് വീടുകളിലേക്ക് മടങ്ങിയത്.
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി റിതുജ (24), ചേലമ്പ്ര സ്വദേശി വിനുലാല്‍ (33), അതളൂര്‍ സ്വദേശി ശ്രീനാഥ് (31), ആനക്കയം സ്വദേശി നിധീഷ് (27), ഭിക്ഷാടകനായ അരശന്‍ (80), തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ നാസര്‍ (48), പരപ്പനങ്ങാടി സ്വദേശിനി മൂന്നുവയസുകാരി, മാരിയാട് സ്വദേശി ഉബൈദ് (33), ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ (32), പാങ്ങ് സ്വദേശി ഷരീഫ് (41), എടവണ്ണ സ്വദേശി വിഷ്ണു (25), പട്ടാമ്പി സ്വദേശി ഹബീബ് (33), കല്‍പകഞ്ചേരി സ്വദേശി ഹാരിസ് (36) എന്നിവരാണ് രോഗമുക്തരായത്.
പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം പതിനാല്  പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!