ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 127 പേര്‍ക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് കോവിഡ്് രോഗം സ്ഥിരീകരിച്ചത് 127 പേര്‍ക്ക് ഇത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ എണ്ണമാണ്. ഇതില്‍ 87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്, 36 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസേേമ്മളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതരസംസ്ഥാനത്ത് വന്നവരില്‍ രോഗം ബാധിച്ചവര്‍
മഹാരാഷ്ട്ര 15, ദില്ലി 9, തമിഴ്‌നാട് 5, കര്‍ണാടക-2, ഉത്തര്‍പ്രദേശ് 2 രാജസ്ഥാന്‍ 1, മധ്യപ്രദേശ് 1, ഗുജറാത്ത് 1

ജില്ല തിരിച്ചുള്ള കണക്കുകള്‍
കൊല്ലം-24, പാലക്കാട് 23 പത്തനം തിട്ട 17, കോഴിക്കോട് 12, എറണാകുളം-3, കോട്ടയം 11 കാസര്‍കോട് 7, തൃശ്ശൂര്‍ 6 മലപ്പുറം 5 വയനാട് 5. കണ്ണൂര്‍ 4, ആലപ്പുഴ 4 ഇടുക്കി 1

ഇന്ന് 4817 സാമ്പിളുകളുടെ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. 1450 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് 3039 പേര്‍ക്ക് രോഗം ബാധിച്ചു.

Share news
error: Content is protected !!
Scroll to Top