കണ്ണൂര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച് എക്‌സൈസ് ഉദ്യോഗ്്സ്ഥന്‍ സുനിലിന് പരിയാരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടംബം.
മരണം സംഭവിച്ചതിന് രണ്ടു ദിവസം മുമ്പ് ഐസിയുവില്‍ നിന്നും സുനില്‍ ഇക്കാര്യം പറഞ്ഞ സഹോദരനുമായി സംസാരിച്ചതിന്റെ ടെലിഫോണ്‍ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ തന്നെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവിടെക്കിടന്ന മരിച്ചുപോകുമെന്നും പറയുന്ന സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
പരാതി നല്‍കുമെന്ന് സുനിലിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശൂപത്രിയില്‍ എത്തുമ്പോള്‍ സുനില്‍ അവശനായിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.
സുനിലിന്റെ മരണത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സുനിലിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് തിരച്ചറിഞ്ഞിട്ടില്ല




