Section

malabari-logo-mobile

ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ഏപ്രില്‍ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളില്‍ രണ്ടുവീതവും കൊല്ലം, കണ്ണൂര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളില്‍ രണ്ടുവീതവും കൊല്ലം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 215 പേര്‍ രോഗബാധിതരാണ്. 658 പേര്‍ ആശുപത്രികളിലും 1,69,129 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കാസര്‍കോട്ടിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും.

sameeksha-malabarinews

സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്തുതുടങ്ങും. തിരക്ക് ഒഴിവാക്കുന്നതിനും ശാരീരിക അകലം പാലിച്ച് റേഷന്‍ വിതരണം നടത്താന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ കാര്‍ഡിന്റെ നമ്പര്‍ അനുസരിച്ചായിരിക്കും ദിവസം നിശ്ചയിച്ച് റേഷന്‍ വിതരണം. 0,1 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നിനും, 2,3 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഏപ്രില്‍ 2 നും, 4,5 ഏപ്രില്‍ മൂന്നിനും, 6,7 ഏപ്രില്‍ നാലിനും 8,9 നമ്പറുകളില്‍ അവസാനിക്കുന്ന നമ്പറിലുള്ള കാര്‍ഡുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിനും സൗജന്യ റേഷന്‍ ലഭിക്കും. ഈ ദിവസങ്ങളില്‍ വേടിക്കാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാളെ ഏപ്രില്‍ ഒന്നിന് തമാശയായ് പറ്റിക്കുന്ന ദിവസമാണെന്നും എന്നാല്‍ ഈ ഏപ്രില്‍ ഒന്നിന് തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്നുണ്ടായാലും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!