Section

malabari-logo-mobile

കോവിഡ് സ്ഥിരീകരിച്ചയാള്‍ ഭക്ഷണം കഴിച്ച പരപ്പനങ്ങാടിയിലെ ഹോട്ടലിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി:  കണ്ണൂരില്‍ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടിയിലെ

പരപ്പനങ്ങാടി:  കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടിയിലെ ഹോട്ടലിലെ ജീവനക്കാരോടും കുടംബത്തോടും ഹോം ക്വാറന്റയിനാകാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്. മാര്‍ച്ച് 18ന് രാത്രി 10 മണിക്ക് ശേഷം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി ട്രെയിനില്‍ പയ്യന്നൂരിലേക്ക് യാത്രചെയ്തയാളാണ് ഇന്നലെ സാമ്പിള്‍ ഫലം പോസറ്റീവ് ആണെന്ന് തെളിഞ്ഞത്. ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

ഇയാള്‍ മാര്‍ച്ച് 18ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പിറകിലെ ‘നാടന്‍ തട്ടുകട’ എന്ന ഹോട്ടലില്‍ നിന്നും പത്ത് മണിക്ക് ശേഷം ഭക്ഷണം കഴിച്ചിരുന്നു. ഇയാള്‍ കോവിഡ് പോസറ്റീവ്
ആയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരോടും അവരുടെ വീട്ടുകാരോടും വീട്ടില്‍ ക്വാറന്റയിന്‍ ആകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

sameeksha-malabarinews

മാര്‍ച്ച് 18ന് രാത്രി 10 മണിക്ക് ശേഷം ആരെങ്ങിലും നാടന്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്ങില്‍ അവര്‍ ഉടന്‍ ക്വാറന്റയിനില്‍ കഴിയണമെന്നും, രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ആ സമയത്ത് അവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ 8075490208, 9037356223, 9447240977 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!