ബെവ് ക്യൂ ആപ്പ് സജ്ജം; രണ്ട് ദിവസത്തിനുള്ളില്‍ മദ്യവില്‍പ്പന തുടങ്ങിയേക്കും

കൊച്ചി: മദ്യ വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂവിനായുള്ള ബെവ് ക്യൂ മൊബൈല്‍ ആപ്ലിക്കേഷന് ഗൂഗളില്‍ അനുമതി. ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് ഇന്ന് ഉച്ചമുതല്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കുമെന്നാണ് ഫെയര്‍കോഡ് അറിയിച്ചിരിക്കുന്നത്.

എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ന് ഉച്ചയ്ക്ക് എക്‌സൈസ് മന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചേക്കും.

ആപ്പില്‍ ഇനി ഒരു പരിശോധന മാത്രമാണ് ബാക്കിയുള്ളത്. അത് പൂര്‍ത്തിയായാല്‍ ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേസ്റ്റോറിലെത്തും. എട്ട് ലക്ഷം ആളുകള്‍ക്ക് ഒരേ സമയം ഈ ആപ്പില്‍ എത്തിയാല്‍ പോലും സെര്‍വറിന് മറ്റ് തകരാറുകള്‍ സംഭവിക്കില്ലെന്ന് ഫെയര്‍കോഡ് ഉറപ്പു നല്‍കുന്നു. സഹകരിക്കാന്‍ തയ്യാറില്ലാത്ത 30 ബാറുകള്‍ ആപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top