അരിയല്ലൂരില്‍ സാമൂഹ്യദ്രോഹികള്‍ വീട് തീ വെച്ച് നശിപ്പിച്ചു

 

പരപ്പനങ്ങാടി: അരിയല്ലൂര്‍ ബീച്ചില്‍ സാമൂഹ്യദ്രോഹികള്‍ വീട് തീ വെച്ച് നശിപ്പിച്ചു. കുറ്റിക്കാടന്‍ വീട്ടില്‍ അലിമോന്റെ മകള്‍ ഹസീനയുടെ വീടാണ് പുലര്‍ച്ചെ കത്തിച്ചത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ വീട് കത്തുന്നതാണ് കണ്ടത്. ഇതോടെ ഇവര്‍ പുറത്തിറങ്ങി വെള്ളമൊഴിച്ച് ആളിപ്പടരാന്‍ തുടങ്ങിയ തീ അണയ്ക്കുകയായിരുന്നു. വന്‍ ദുരന്തമാണ് ഇതോടെ ഒഴിവായത്.

ഓലമേഞ്ഞ് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വീടിന്റെ മറയെല്ലാം കത്തി പോയ നിലയിലാണ്. കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top