ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 15പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. മൂന്നുപേരും കാസര്‍കോട് സ്വദേശികളാണ്. ഇവരല്ലാം സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ 450 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

21243 പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.452 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ബുക്ക് ചെയ്ത എല്ലാവിമാനടിക്കറ്റിന്റൈയു മുഴവന്‍ തുകയും റീഫണ്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവിശ്യപ്പെട്ടു. കൊടകില്‍ നിന്നും കാട്ടിലൂടെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 8പേരെ പിടികൂടി. ഇവരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.ആലപ്പുഴയിലും തൃശ്ശൂരിലും ഇപ്പോള്‍ കോവിഡ് 19 പോസറ്റീവ് ആയ രോഗികള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയില്‍ ആര്‍സിസിയുടെ ചികിത്സാകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു

 

 

Share news
error: Content is protected !!
Scroll to Top