കൊച്ചി : സ്പ്രിംക്‌ളര്‍ കരാറില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല വിധി.
സ്പ്രിംകളര്‍ കമ്പനിയുമായുള്ള കാരാര്‍ റദ്ദാക്കണമെന്ന ആവിശ്യം കോടതി ഇപ്പോള്‍ തടയില്ല. കരാറില്‍ വിവര സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. കരാര്‍ പ്രകാരം കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഡാറ്റയുടെ രഹസ്യസ്വഭാവം ലംഘിക്കുന്ന ഒരുതരത്തിലുള്ള പ്രവര്‍ത്തിയും സ്പ്രിംക്‌ളറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം ഒരു ഡാറ്റാ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇടപെട്ടാല്‍ കോവിഡ് പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു.
മൂന്നാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കും.



