Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ന് സംസ്ഥാനത്ത് ഒരു കോവിഡ് മരണമുണ്ടായി കൊല്ലം മയ്യനാട് സ്വദേശിയും ദില്ലിയില്‍ നിന്നുമെത്തിയ കൊല്ലം സ്വദേശി വസന്തകുമാറാണ് ഇന്ന് കോവിഡ് ബാധിച്ച മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഇന്ന് 60 പേര്‍ രോഗവിമുക്തരായി.

രോഗബാധിതരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരും,52 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.

sameeksha-malabarinews

ജില്ല തിരിച്ചുള്ള കണക്ക്
പത്തനംതിട്ട, പാലക്കാട് – 27
ആലപ്പുഴ-19
തൃശ്ശൂര്‍- 16
എറണാകുളം-13
മലപ്പുറം-11
കോട്ടയം-8
കോഴിക്കോട്-6, കണ്ണൂര്‍-6
തിരുവനന്തപുരം, കൊല്ലം-4
വയനാട്- 2
ഇതോടെ സംസ്ഥാനത്ത് 3451പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1260 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചിക്തസയിലുള്ളത് മലപ്പുറത്താണ് 203 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 111 ഹോട്ട്‌സ്‌പോട്ടകളാണ് ഇപ്പോളുള്ളത്.
പൊതുസ്ഥലങ്ങളിലുളള കരുതല്‍ വീട്ടിനകത്തും വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!