Section

malabari-logo-mobile

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

HIGHLIGHTS : Today is Vijayadashami; Children about initials

തിരുവനന്തപുരം: വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക്. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ്.

മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രമാണ് കോട്ടയം പനച്ചിക്കാട് ക്ഷേത്രം. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. പുലര്‍ച്ചെതന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. രണ്ടു മണിയോടെ പ്രത്യേക പൂജകള്‍ ആരംഭിച്ചു. പൂജയെടുപ്പിന് ശേഷം നാലുമണിക്കാണ് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയത്. വിദ്യാമണ്ഡപത്തില്‍ ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. പുലര്‍ച്ചെ മുതല്‍ വിദ്യാരംഭത്തിനും ദര്‍ശനത്തിനും വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

sameeksha-malabarinews

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര, തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലൊക്കെ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!