കൊച്ചി:കൊച്ചി നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടില്‍ എറണാകുളത്ത് പോലീസുകാരന് സസ്പെന്‍ഷന്‍.
കാലടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിയാദിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ലെന്നും ഈ വാര്‍ത്ത വ്യാജമാണെന്നും കേരള പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




