Section

malabari-logo-mobile

അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ടെന്ന് വിളിച്ചു പറഞ്ഞ ചട്ടമ്പി സ്വാമികളുടെ 167ാം ജയന്തി ഇന്ന്

HIGHLIGHTS : Today is the 167th birth anniversary of Chattambi Swami

സാമൂഹ്യ പരിഷ്‌കര്‍ത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉള്‍പ്പെടെ താന്‍ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചട്ടമ്പിസ്വാമികള്‍ നേതൃത്വം നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.

ശൂദ്രനും സ്ത്രീയും വേദം പഠിക്കാന്‍ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങള്‍ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പില്‍ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്.

sameeksha-malabarinews

സമൂഹത്തില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓര്‍മ്മകളും എന്നും നില നിര്‍ത്താനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!