കുഞ്ഞാലിക്കുട്ടിക്ക്‌ പിന്നാലെ മൂന്ന്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ക്കും കേരളരാഷ്ട്രീയത്തിലേക്ക്‌ മടങ്ങാന്‍ താല്‍പര്യം

ദില്ലി വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവിശ്യം കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കേരളരാഷ്ട്രീയത്തിലേക്ക്‌ തിരികെവരാന്‍ താല്‍പര്യം കാണിച്ച്‌ മൂന്ന്‌ എംപിമാര്‍. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്‌, കെ. മുരളീധരന്‍ തുടങ്ങിയവരാണ്‌ കേരളരാഷ്ട്രീയത്തിലേക്ക്‌ മടങ്ങാനൊരുങ്ങുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കെ സുധാകരന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ താല്‍പര്യം പ്രകടിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കെ. മുരളീധരനും, അടൂര്‍ പ്രകാശും ഈ ആവിശ്യമുന്നയിച്ച്‌ കേന്ദ്രനേതൃത്വത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കണമെങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ മടങ്ങിയെത്തണമെന്ന റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ മുന്നില്‍ ലഭിച്ചിട്ടുണ്ട്‌്‌ ഇത്‌ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം പരിഗണിക്കുകയാണെങ്ങില്‍ തങ്ങള്‍ക്ക്‌ മടങ്ങിവരാന്‍ അവസരമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ്‌ ഇവര്‍. അടൂര്‍ പ്രകാശും, കെ. മുരളീധരനും തങ്ങളുടെ പഴയ മണ്ഡലങ്ങളായ കോന്നിയിലും, വട്ടിയൂര്‍ക്കാവിലും ഇവര്‍ ഗ്രൗണ്ട്‌ തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ്‌ സൂചന. രണ്ട്‌ മണ്ഡലങ്ങളും കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തിരുന്നു.
സംസ്ഥാനങ്ങളില്‍ കരുത്താര്‍ജ്ജിക്കുക എന്നതാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം പ്രധാനമായും മുഖ്യഅജണ്ടയാക്കുന്നത്‌. കേരളത്തില്‍ ഭരണം പിടിക്കാനായാല്‍ അത്‌ വലിയ നേട്ടമാകുമെന്ന്‌ ഹൈക്കമാന്റ്‌ കരുതുന്നു. ഇത്തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ച്‌ ജയിച്ചാല്‍ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക്‌ ജയിക്കാനാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്നും കേന്ദ്രനേതൃത്വത്തിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ വിവരം.

കഴിഞ്ഞ ദിവസം മലപ്പുറം എംപിയും മുസ്ലീം ലീഗ്‌ അഖിലേന്ത്യ ജനറല്‍ സക്രട്ടറിയുമായ പികെ കുഞ്ഞിലിക്കുട്ടി എംപി കേരളരാഷ്ട്രീയത്തിലേക്ക്‌ മടങ്ങുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. മുസ്ലീംലീഗിന്റെ ഉന്നതാധികാര സമിതി വരുന്ന തെരഞ്ഞെടുപ്പുകളുടെ നേതൃ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിന്നു. നിയമസഭയില്‍ മത്സരിക്കുമെന്ന സൂചന തന്നെയാണ്‌ അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ സുചിപ്പിക്കുന്നത്‌. അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്ങിലും, യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക്‌ ലഭിക്കുമെന്ന ഉറപ്പ്‌ ലഭിച്ചതായും വാര്‍ത്തകള്‍ ഇന്നലെ തന്നെ പുറത്ത്‌ വന്നതോടെ അവയല്ലാം അടങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top