കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു.

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമനിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും നിയമ നടപടികള്‍ സ്വീകരിക്കാനും വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം കമ്മീഷന്‍ ഓഫീസില്‍ ലഭ്യമാക്കാനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു.

വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ ലഭ്യമാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

Share news
error: Content is protected !!
Scroll to Top