ഇന്ന് ചിങ്ങം ഒന്ന്, പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷം പിറക്കുന്ന ചിങ്ങത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മാസമായാണ് കണക്കാക്കുന്നത്. ചിങ്ങം ഒന്ന് മലയാളിക്ക് കര്‍ഷക ദിനം കൂടിയാണ്. പറനിറയ്ക്കുന്ന ചിങ്ങം. പൊന്നിന്‍ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ പൊന്നിന്‍ ചിങ്ങമെന്ന് വിളിച്ചു മലയാളി.

പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങത്തിന് തുടക്കം. പാടത്തും തൊടികളിലും പൂക്കള്‍ പുഞ്ചിരിക്കുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പൂവിളികളുമായി കുട്ടികള്‍ പൂപറിക്കുന്നതും പൂക്കളമിടുന്നതും ഓണത്തിന് ദിവസങ്ങളെണ്ണി ഒരുക്കങ്ങള്‍ തുടങ്ങുകയാണ് നമ്മള്‍.

ചിങ്ങം ഒന്ന് കര്‍ഷക ദിനമായാണ് കണക്കാക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതാണ് ഓരോ ചിങ്ങപ്പുലരിയും. ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ് ഇത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top