Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊവിഡ്

HIGHLIGHTS : തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 32 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. ഇതില്‍ 23 പേര്‍ കേരളത്തിന...

കേരളത്തില്‍ ചൊവ്വാഴ്ച അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 489 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആകെ 31616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 31143 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 38547 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 37727 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3914 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3894 സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!