Section

malabari-logo-mobile

പ്രൈമറി അധ്യാപക പരിശീലനം വ്യാഴാഴ്ച മുതല്‍

HIGHLIGHTS : തിരുവനന്തപുരം: അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി

തിരുവനന്തപുരം: അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 14 മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.

14ന് രാവിലെ ‘ക്ലാസ്മുറിയിലെ അധ്യാപകന്‍’ എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂള്‍ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി. ഇക്ബാല്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. അമര്‍ ഫെറ്റില്‍, ഡോ. എലിസബത്ത് എന്നിവര്‍ ക്ലാസെടുക്കും.

sameeksha-malabarinews

15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച് കെ. അന്‍വര്‍ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.
18ന് രാവിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ. കൃഷ്ണന്‍, എം. കുഞ്ഞബ്ദുള്ള, രവികുമാര്‍. ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി. അരവിന്ദാക്ഷന്‍, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.
19ന് രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും, ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ. ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ സഹിതവും (ഡോ.എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും.
ബുധനാഴ്ച (20) രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി. ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ‘പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും’ എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയനിവാരണവും പുതിയ അധ്യയനവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍, ജീവന്‍ബാബു.കെ എന്നിവര്‍ അവതരിപ്പിക്കും.
അധ്യാപകര്‍ക്ക് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും വെബിലൂടെയും (www.victer.kite.kerala.gov.in), മൊബൈല്‍ ആപ്പ് വഴിയും (KITE VICTERS) പരിപാടികള്‍ കാണാം. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്ടേഴ്സ്, യുട്യൂബ് ചാനലിലും (www.youtube.com/itsvicters) അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകള്‍ ലഭ്യമാക്കും. മുഴുവന്‍ അധ്യാപകരും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. സമഗ്ര പോര്‍ട്ടലിലെ ലോഗിനില്‍ അധ്യാപകര്‍ ഫീഡ്ബാക്കും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!